Thursday, July 25, 2019

Virtual Reality & Astronomy

വെര്‍ച്വല്‍ റിയാലിറ്റിയും ജ്യോതിശാസ്ത്രവും
ബ്രിജേഷ് പൂക്കോട്ടൂര്‍
@brijeshep
--------------------



വെര്‍ച്വല്‍ റിയാലിറ്റി എന്നത് കമ്പ്യൂട്ടര്‍ സൃഷ്ടിക്കുന്ന മായികലോകമാണ്. സോഫ്റ്റ്വെയറുകളുടെ സഹായത്താല്‍ ത്രിമാനസാങ്കേതികത ഉപയോഗിച്ച് നിര്‍മ്മിക്കുന്ന അയഥാര്‍ത്ഥലോകമാണ് വെര്‍ച്വല്‍ റിയാലിറ്റി. കമ്പ്യൂട്ടര്‍ സ്‌ക്രീനിലോ, പ്രോജക്ടറിലോ, ശബ്ദസന്നിവേശത്തോടെ യഥാര്‍ത്ഥലോകത്തിന്റെ പ്രതീതി ഉളവാക്കുന്ന ഈ സങ്കേതത്തിന് പ്രസക്തിയേറുകയാണ്. വെര്‍ച്വല്‍ റിയാലിറ്റി സങ്കേതം ഉപയോഗിക്കുന്ന VR Box കളെക്കുറിച്ച് എന്റെ ലേഖനം താഴെയുള്ള ലിങ്കുകളില്‍ വായിക്കാം,

https://telegra.ph/Google-Cardboard--VR-07-25

http://brijeshep.blogspot.com/2016/03/blog-post.html

ജ്യോതിശാസ്ത്ര പഠനത്തിന് വെര്‍ച്വല്‍ റിയാലിറ്റി സങ്കേതങ്ങള്‍ വളരെ സഹായകമാണ്. ഭൂമിക്ക് പുറത്ത് പോയി ഭൂമിയെ ചുറ്റാം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ കാഴ്ചകള്‍ കാണാം. ചൊവ്വയിലും അന്യഗ്രഹങ്ങളിലും പോകാം. ചന്ദ്രനിലൂടെ 'മൂണ്‍വാക്ക് ' നടത്താം. സ്പേസ് വാക്ക് നടത്താം.
- കേട്ടിട്ട് വിശ്വസിക്കാനാവുന്നില്ല, അല്ലേ? ശരി, നമ്മുടെ മൊബൈല്‍ ഫോണുപയോഗിച്ച് എങ്ങനെ വെര്‍ച്വല്‍ റിയാലിറ്റി സ്പേസ് വീഡിയോകള്‍ കാണാം എന്ന് പരിചയപ്പെടാം.

1. മൂന്നര മുതല്‍ ആറ് ഇഞ്ച് സ്ക്രീന്‍ വരെയുള്ള ഒരു ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണ്‍.
--------------------------------------- 



Gyroscope, Accelerometer, Compass സെന്‍സറുള്ള ഫോണാണ് വേണ്ടത്. 
ഈ സെന്‍സറുകള്‍ നിങ്ങളുടെ ഫോണിലുണ്ടോ എന്നറിയില്ലേ? എങ്കില്‍ താഴെയുള്ള ലിങ്കില്‍ അത് പരിശോധിക്കാനുള്ള അപ് കാണാം.
https://play.google.com/store/apps/details?id=imoblife.androidsensorbox&hl=en

https://play.google.com/store/apps/details?id=com.mtorres.phonetester&hl=en

Xiaomi, Google, AndroidOne Phones, OnePlus, 10.or, Moto, Nokia കമ്പനികളുടെ ഒരുവിധം സ്മാര്‍ട് ഫോണുകളില്‍ ഈ സെന്‍സറുകള്‍ തീര്‍ച്ചയായും ഉണ്ടാവും.

2. VR Box / VR Headset / Google Cardboard
---------------------------------------------------------



പേപ്പറോ പ്ലാസ്റ്റിക്കോ ആകട്ടെ, ഈ വ്യൂവറില്‍ നിശ്ചിത സ്ഥലത്ത് സ്മാര്‍ട് ഫോണ്‍ വയ്ക്കുന്നു. ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ് അപ്ലിക്കേഷനുകള്‍ മൊബൈല്‍ സ്ക്രീനില്‍ രണ്ടു ഭാഗങ്ങളായി ദൃശ്യം കാണിക്കുവാന്‍ ഉതകുന്നതാണ്. ഈ ഉപകരണം കണ്ണട പോലെ ധരിക്കുമ്പോള്‍ അതിലെ ലെന്‍സുകളിലൂടെ ഈ രണ്ടു ചിത്രങ്ങള്‍ കാണുകയും അതുവഴി സ്റ്റീരിയോസ്കോപ്പിക് / 3D അനുഭവം ലഭിക്കുകയും ചെയ്യുന്നു. 3D, 360°, 180° വീഡിയോകളും വിവിധ അപ്ലിക്കേഷനുകളും ഗെയിമുകളും ഇതിലൂടെ കാണാം.

> Amazon, Flipkart പോലുള്ള ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ നിന്നും വിലകൊടുത്ത് വാങ്ങുകയോ സ്വയം നിര്‍മ്മിക്കുകയോ ആകാം.
Amazon India Search link - http://tiny.cc/xqc89y
Flipkart Search link - http://tiny.cc/dkc89y
വലിയ വിലയുള്ളത് കൂടുതല്‍ നല്ലതായിരിക്കും എന്നൊരഭിപ്രായം എനിക്കില്ല.

3. VR Player
------------------



സ്മാര്‍ട് ഫോണില്‍ VR വീഡിയോ പ്ലേ ചെയ്യുന്നതിന് താഴെ പറയുന്ന അപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം. 

AAA VR Cinema Cardboard 3D SBS

MXVR Player - 360 ° VR

More VR Apps

4. VR Videos
-------------------



ഇനി വേണ്ടത് VR വീഡിയോകളാണ്.
ഗൂഗിളിന്‍റെ യൂട്യൂബില്‍ 360°വീഡിയോകള്‍ക്ക് മാത്രമായി ഒരു സെക്ഷന്‍ തന്നെയുണ്ട്. http://tiny.cc/s7c89y
യൂട്യൂബില്‍ VR Space, 360 VR Astronomy എന്നെല്ലാം തിരഞ്ഞാല്‍ വെര്‍ച്വല്‍ റിയാലിറ്റി വീഡിയോകള്‍ കാണാം. കൂടുതല്‍ വീഡിയോകള്‍ MAARS ടെലഗ്രാം ഗ്രൂപ്പില്‍ ലഭ്യമാണ്. https://t.me/astromaars
നിങ്ങളുടെ ഫോണില്‍ VR ശരിയായി ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഈ 3D Sample Video ഡൗണ്‍ലോഡ് ചെയ്ത് കണ്ടു നോക്കൂ.‍http://1drv.ms/1LCNKej

StarTracker VR - Mobile Sky Map
---------------------

https://play.google.com/store/apps/details?id=com.PYOPYO.StarTrackerVR




ഏതൊരാള്‍ക്കും സ്പേസിലെ അനുഭവങ്ങള്‍ എത്തിക്കുന്നതിന് ഈ സങ്കേതം വളരെ ഉപകാരപ്രദമാണ്. ഔട്ടര്‍ സ്പേസിലേക്ക് പോകാനുള്ള അവസരം നമുക്ക് കിട്ടിയിട്ടില്ല, എങ്കിലും ആ അനുഭവം വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ നമുക്കും ലഭിക്കും. ജ്യോതിശാസ്ത്രത്തില്‍ താത്പര്യം ഉണര്‍ത്തുന്നതിന് വെര്‍ച്വല്‍ റിയാലിറ്റി സ്പേസ് വീഡിയോകള്‍ വലിയ പങ്കു വഹിക്കുന്നു എന്ന് നിസ്സംശയം പറയാം. ചെലവ് കുറഞ്ഞ ഈ സാങ്കേതിക വിദ്യ സ്പേസ് സയന്‍സ് പഠനരംഗത്തെ കുതിച്ചു ചാട്ടമെന്ന് വിശേഷിപ്പിക്കുന്നതിലും തെറ്റില്ല.

അപ്പോള്‍ എല്ലാവരും ഔട്ടര്‍ സ്പേസില്‍ പോയി ശൂന്യാകാശത്തിലൂടെ ഒഴുകി നടക്കുന്നതിനിടയില്‍ ഒരു സ്പേസ് ജങ്ക് വന്നിടിച്ച് Mayday! Mayday! എന്നു പറയാന്‍ റെഡിയല്ലേ!
https://www.youtube.com/watch?v=1tA7ColD8IQ



കൂടുതല്‍ വായിക്കാം,
3D-Virtual Reality in Science Education: An Implication for Astronomy Teaching
https://pdfs.semanticscholar.org/2c60/fa01ae22e334d25f5e6e0328121dbb1cd37c.pdf
https://www.space.com/39857-overview-virtual-reality-voyage-through-space.html
https://open.nasa.gov/innovation-space/vr-glass-experience/
https://store.steampowered.com/app/1062690/Astronomy_VR/
https://www.wearvr.com/apps/astronomy-vr
https://www.youtube.com/watch?v=xGL9y7VKLcE

ചിത്രങ്ങള്‍ക്ക് ക്രെഡിറ്റ്
----------------------------
Sen - space TV
Uncle Milton's Toys
Google Cardboard, Play store
Amazon India

Saturday, July 20, 2019

ഗ്രാഫ് മെസ്സെഞ്ജര്‍ (Graph Messenger / Telegraph)

ഗ്രാഫ് മെസ്സെഞ്ജര്‍ (Graph Messenger / Telegraph)



നിരവധി ഫീച്ചറുകളുള്ള ക്ലൈന്റാണിത്. ഗ്രൂപ്പുകളും ചാനലുകളും ബോട്ടുകളും വെവ്വേറെ ടാബുകളില്‍ കാണാം. ഡൗണ്‍ലോഡ് മാനേജര്‍, എസ്.ഡി കാര്‍ഡിലേക്ക് ഡൗണ്‍ലോഡ് ചെയ്യല്‍ തുടങ്ങി നിരവധി ഫീച്ചറുകളിലൂടെ മികച്ചു നില്‍ക്കുന്ന ടെലഗ്രാം ക്ലൈന്റ് തന്നെയാണിത്.

ചില ടിപ്സ്
-----------
ഡൗണ്‍ലോ‍ഡ് ഫോള്‍ഡര്‍
--------------------------------
Settings >> Data and Storage >> Storage Usage >> Files storage device ല്‍ പോയി ഇന്റേണല്‍ സ്റ്റോറേജാണോ എസ്.ഡി കാര്‍ഡാണോ വേണ്ടതെന്ന് തീരുമാനിക്കാം.

മീഡിയ ഓട്ടോ ഡൗണ്‍ലോഡ് ഡിസേബിള്‍ ചെയ്യല്‍
-------------------------------------------------------------------
Settings >> Data and Storage >> Storage Usage >> Automatic media download ലെ 3 വിഭാഗവും ഡിസേബിള്‍ ചെയ്യുക. ഫോണിലെ സ്പേസ് ലാഭിക്കാന്‍ സഹായിക്കും. ആവശ്യമുള്ളവ മാത്രം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.


Disable Keep Media
--------------------------
Settings >> Data and Storage >> Storage Usage >> Keep Media എന്നതില്‍ Forever എന്നത് 3 Days, 1 week എന്നിവയാക്കുക. ഫോണിലെ സ്പേസ് ലാഭിക്കാന്‍ സഹായിക്കും. പക്ഷേ ഡൗണ്‍ലോഡ് ചെയ്തതില്‍ ആവശ്യമുള്ള ഫയലുകള്‍ ഫയല്‍മാനേജറുകള്‍ വഴി ടെലഗ്രാം ഫോള്‍ഡറില്‍ പോയി മാറ്റി വയ്ക്കേണ്ടതാണ്.

Keep Original File Name in Downloads
----------------------------------------------------
Settings >> Telegraph Settings >> Storage & media settings >> Keep original file name.
ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലുകളുടെ പേര് യഥാര്‍ത്ഥ പേര് വരുന്നതിന് എനേബിള്‍ ചെയ്യുക.
Collapse Long Messages
--------------------------------
Settings >> Telegraph Settings >> Short messages settings >> Collapse messages
ദൈര്‍ഘ്യമുള്ള സന്ദേശങ്ങള്‍ ചുരുക്കി കാണിക്കുന്ന ഫീച്ചര്‍ എനേബിള്‍ / ഡിസേബിള്‍ ചെയ്യാവുന്നതാണ്.
തീം മാറ്റല്‍
----------------
Settings >> Theme Settings പോയി വേണ്ട തീമിലേക്ക് മാറാവുന്നതാണ്. നിലവിലെ തീം തിരുത്തുകയോ, പുതിയ തീം ഉണ്ടാക്കുകയോ ആകാം.
ഐക്കണ്‍ മാറ്റല്‍
-----------------------
Settings >> Telegraph Settings >> Appearance settings >> Icon
ഗ്രാഫ് മെസ്സെഞ്ജറിന്റെ ഐക്കണ്‍ മാറ്റുന്നത് ഉപയോഗിക്കാം.


ടെലഗ്രാം ക്ലൈന്റുകള്‍ [Telegram Clients - Android]


ടെലഗ്രാം ഇന്ന് ഏറെ സ്വീകാര്യമായ ഒരു സോഷ്യല്‍ ഷെയറിംഗ് മെസേജിംഗ് അപ്ലിക്കേഷന്‍ ആണ്. ഔദ്യോഗിക ടെലഗ്രാമിനു പുറമെ പുതിയ രൂപഭാവത്തോടെ ടെലഗ്രാം-എക്സ് ഉം വിവിധ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായിട്ടുണ്ട്. ആന്‍ഡ്രോയിഡിലെ ചില ടെലഗ്രാം ക്ലൈറ്റുകള്‍ പരിചയപ്പെടാം.

ടെലഗ്രാം (ഒഫിഷ്യല്‍)
  

https://play.google.com/store/apps/details?id=org.telegram.messenger&hl=en_IN

ടെലഗ്രാം-എക്സ് (ഒഫിഷ്യല്‍)


https://play.google.com/store/apps/details?id=org.thunderdog.challegram

വേഗതയാര്‍ന്ന ഡൗണ്‍ലോഡുകള്‍ പ്രദാനം ചെയ്യുന്ന ക്ലൈന്റാണിത്. ആദ്യ ടെലഗ്രാമിലെ ഫീച്ചറുകള്‍ പലതും ഇതിലില്ല, അതേസമയം ഇതില് ‍മാത്രമായ പുതിയ ഫീച്ചറുകളുണ്ടു താനും.

ഗ്രാഫ് മെസ്സെഞ്ജര്‍ (Graph Messenger / Telegraph)


https://play.google.com/store/apps/details?id=ir.ilmili.telegraph

നിരവധി ഫീച്ചറുകളുള്ള ക്ലൈന്റാണിത്. ഗ്രൂപ്പുകളും ചാനലുകളും ബോട്ടുകളും വെവ്വേറെ ടാബുകളില്‍ കാണാം. ഡൗണ്‍ലോഡ് മാനേജര്‍, എസ്.ഡി കാര്‍ഡിലേക്ക് ഡൗണ്‍ലോഡ് ചെയ്യല്‍ തുടങ്ങി നിരവധി ഫീച്ചറുകളിലൂടെ മികച്ചു നില്‍ക്കുന്ന ടെലഗ്രാം ക്ലൈന്റ് തന്നെയാണിത്.

പ്ലസ്സ് മെസ്സെഞ്ജര്‍ (Plus Messenger)


https://play.google.com/store/apps/details?id=org.telegram.plus

നിരവധി ഫീച്ചറുകളുള്ള ക്ലൈന്റാണിത്. ഗ്രൂപ്പുകളും ചാനലുകളും ബോട്ടുകളും വെവ്വേറെ ടാബുകളില്‍ കാണാം.


വീഡോഗ്രാം (Vidogram)



https://play.google.com/store/apps/details?id=org.vidogram.messenger

വീഡിയോ കോള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ടെലഗ്രാം ക്ലൈന്റാണിത്.

ടെലഗ്രാം ക്ലീനറുകള്‍
------------------------
ടെലഗ്രാമില്‍ എല്ലാം ക്ലൗഡില്‍ ആയതിനാല്‍ ഡൗണ്‍ലോഡ് ചെയ്ത ഫയലുകള്‍ മൊബൈലില്‍ നിന്നും നീക്കം ചെയ്താലും ആവശ്യമുള്ള സമയത്ത് വീണ്ടും എടുക്കാവുന്നതാണ്. അതിനു സഹായിക്കുന്ന ചില പ്രോഗ്രാമുകള്‍.


https://telegra.ph/Telegram-Clients---Android-07-20

ടെലഗ്രാം

ടെലഗ്രാം
------------
ഒരു ക്ലൗഡ് അധിഷ്ടിത ഇൻസ്റ്റന്റ് മെസേജിംഗ് (തത്സമയം സന്ദേശം അയക്കൽ) സേവനമാണ് ടെലഗ്രാം. ആൻഡ്രോയ്ഡ്, ഐ.ഒ.എസ്, വിന്റോസ് ഫോൺ, ഉബുണ്ടു ടച്ച് എന്നീ മൊബൈൽ പ്ലാറ്റ്ഫോമിലും വിന്റോസ്, മാക് ഒഎസ്, ഗ്നു-ലിനക്സ് എന്നീ ഡെസ്ക്ടോപ്പ് പ്ലാറ്റ്ഫോമിലും ടെലഗ്രാം ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഫോട്ടോകൾ, വീഡിയോകൾ, സ്റ്റിക്കറുകൾ, ഡോക്യുമെന്റുകൾ തുടങ്ങി ഏതു തരത്തിലുള്ള ഫയലുകൾ കൈമാറാനും ടെലഗ്രാം ഉപയോഗിക്കാം. ഐച്ഛികമായി എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനവും ടെലഗ്രാം നൽകുന്നുണ്ട്.

റഷ്യൻ സോഫ്റ്റ് വെയർ വ്യവസായ സംഘാടകനായ പാവേൽ ഡുറോവ് ആണ് ടെലഗ്രാം നിർമിച്ചത്. ഉപഭോകൃത ഭാഗത്തിന്റെ സോഴ്സ്കോഡ് സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയാണ് നൽകിയിരിക്കുന്നത്. എന്നാൽ സെർവർ ഭാഗം സ്വതന്ത്രമല്ല. സ്വതന്ത്രമായി പ്രോഗ്രാമുകൾ വികസിപ്പിക്കുന്നവർക്ക് ടെലഗ്രാം എ.പി.ഐ‍ ലഭ്യമാക്കുന്നുണ്ട്. ഇവയുപയോഗിച്ച് നിർമിച്ച അനേകം ക്ലയന്റുകൾ നിലവിലുണ്ട് .


പ്രത്യേകതകൾ
--------------------
അക്കൗണ്ട്
--------------
ടെലഗ്രാം അക്കൗണ്ടുകൾ ടെലോഫോൺ നമ്പറുമായി ബന്ധപ്പെട്ടിരിക്കുന്നു, എസ്.എം.എസ് , ഫോൺ കാൾ എന്നിവയിലൂടെയാണ് ഫോൺ നമ്പർ വേരിഫൈ ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് ഒരു ഡിവൈസിൽ രണ്ട് വ്യത്യസ്ത നമ്പറുകളിൽ രണ്ട് ടെലഗ്രാം അക്കൗണ്ടുകൾ സാധ്യമാണ്. കൂടാതെ ഉപഭോക്താവിന് തന്റെ ഫോൺ നമ്പർ വ്യക്തമാക്കാതെതന്നെ മെസ്സേജ് അയക്കാനുള്ള സൗകര്യം ഉണ്ട്. ടെലഗ്രാം അക്കൗണ്ടുകൾ എപ്പോൾ വേണമെങ്കിലും നിർവീര്യമാക്കാവുന്നതാണ്, കൂടാതെ ആറ് മാസത്തോളം ഉപയോഗിക്കാതെകിടക്കുന്ന ടെലഗ്രാം നമ്പറുകൾ തനിയെ ഡിലേറ്റ് ചെയ്യപ്പെടും. പക്ഷെ ആ കാലയളവ് നമുക്ക് ഒരു മാസത്തിൽ നിന്ന് 12 മാസം വരെ കാലയളവായി മാറ്റാവുന്നതാണ്. ഉപഭോക്താവിന് താൻ അവസാനമായി ഓൺലൈനിൽ വന്ന സമയം എന്ന ഭാഗത്തിലെ തിയ്യതിയേയും, സമയത്തേയും, മാറ്റാനുള്ള ഓപ്ഷൻ കൂടി ടെലിഗ്രാമിലുണ്ട്.

ഫോൺ നമ്പറിനുള്ള ഒത്തന്റിക്കേഷന് സാധാരാണയായി എസ്.എം.എസാണ് ഉപയോഗിക്കുന്നത്. സൈനപ്പ് ചെയ്യുമ്പോൾ ഒറ്റപ്രാവശ്യം മാത്രം ഉപയോഗിക്കാനാവുന്ന ഒരു കോ‍ഡായ ഒ.ടി.പി സൈനപ്പ് ചെയ്യാനുദ്ദേശിക്കുന്ന ഫോൺ നമ്പറിലേക്ക് വരുന്നതിലൂടെയാണ് ഒത്തന്റിക്കേഷൻ സാധ്യമാകുന്നത്. പക്ഷെ ഈ ഒ.ടി.പി ഇറാൻ, റഷ്യ, ജെർമനി എന്നിയിടങ്ങളിൽ പ്രശ്നങ്ങൾ നേരിടുന്ന ഒന്നായിരുന്നു. കാരണം ഫോൺ കമ്പനികളുടെ കോർഡിനേഷനായിരിക്കാം. പേവൽ ഡുറോവ് പറഞ്ഞത്, ഇങ്ങനെ പ്രശ്നം വരുന്ന രാജ്യങ്ങളിൽ ടു-ഫാക്ടർ ഒത്തന്റിക്കേഷൻ ഇനേബിൾ ആക്കണം എന്നായിരുന്നു.

ക്ലൗഡ്-അടിസ്ഥാനത്തിലെ മെസ്സേജുകൾ
---------------------------------------------------------
ടെലഗ്രാമിന്റെ ഡിഫാൾട്ടയിട്ടുള്ള മേസ്സേജിംഗ് സംവിധാനം ക്ലൗഡ് അടിസ്ഥാനത്തിലാണ്. ഉപഭോക്താക്കൾക്ക് ഓഡിയോ, വീഡിയോ, ചിത്രങ്ങൾ എന്നിവയെല്ലാം മറ്റൊരുപഭോക്താവിന് അയക്കാം (1.5 ജി.ബി വരെ) കൂടാതെ മറ്റൊരാൾക്ക് വ്യക്തിപരമായോ, അല്ലെങ്കിൽ 10,000 അംഗങ്ങൾ വരെ ചേർക്കാനാകുന്ന ഒരു ഗ്രൂപ്പിലോ അയക്കാവുന്നതാണ്. മെസ്സേജുകൾ അയച്ചതിനുശേഷം 48 മണിക്കൂറിനുള്ളിൽ അവയെ എഡിറ്റ് ചെയ്യാനോ, ഡിലേറ്റ് ചെയ്യാനോ കഴിയും. ഇത് ഉപഭോക്താവിന് അയച്ച മെസ്സേജിലെ തെറ്റുകൾ തിരുത്താനുള്ള ഓപ്ഷൻ നൽകുന്നു. മെസ്സേജുകൾ അയക്കുന്ന ടെലഗ്രാമിന്റെ എൽ.എൽ.പി സെർവർ എം.ടി.പി പ്രോട്ടോക്കോൾ കൊണ്ട് എൻക്രിപ്റ്റഡായ ഒന്നാണ്. ടെലഗ്രാം പ്രൈവസി പോളിസി അനുസരിച്ച് അയക്കപ്പെടുന്ന എല്ലാ മെസ്സേജുകളും, ഉയർന്ന തലത്തിൽ എൻക്രിപ്റ്റെ‍ഡ് ചെയ്യപ്പെട്ടതാണ്. അതുകൊണ്ടുതന്നെ പ്രാദേശിക എഞ്ചിനീയർമാർക്കും, മറ്റു നുഴഞ്ഞുകയറ്റക്കാർക്കും എളുപ്പത്തിൽ ഡാറ്റകൾ ലഭിക്കുന്നില്ല.

ബോട്ടുകൾ
---------------
2015 ജൂണിന് ടെലഗ്രാം തേർഡ് പാർ‍ട്ടി ഡെവലപ്പേഴ്സിനു വേണ്ടി ഒരു പ്ലാറ്റ്ഫോം പുറത്തിറക്കി, അതിന്റെ പേരാണ് ബോട്ടുകൾ. പ്രോഗ്രാമുകൾ കൊണ്ട് നിയന്ത്രിക്കപ്പെടുന്ന ടെലഗ്രാമിലെ ഓൺലൈൻ അക്കൗണ്ടുകളാണ് ബോട്ടുകൾ. അവയ്ക്ക് മെസ്സേജുകൾ സ്വീകരിച്ച് മറുപടി നൽകാനും, പ്രോഗ്രാമുകളും ആവശ്യം നിറവേറ്റാനും, ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കനുമൊക്കേയുള്ള കഴിവുണ്ട്. ഡച്ച് വെബ്സൈറ്റായ ട്വീക്കേഴ്സ് ഒരിക്കൽ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു, അതായത് ഒരു ഗ്രൂപ്പിലേക്ക് ക്ഷണിക്കപ്പെട്ട ബോട്ടിന് അത് നിർമ്മിച്ച ഉപഭോക്താവ് ആ ബോട്ടിന്റെ കൈവശംവയ്ക്കാനുള്ള ഓപ്ഷനുകൾ മാറ്റുന്നതോടെ ആ ഗ്രൂപ്പിലെ എല്ലാ മേസ്സേജുകളും വായിക്കാനാകുന്നു. കൂടാതെ എല്ലാ സ്ക്രീനുകളിലും ഉപയോഗിക്കാവുന്ന ഇൻലൈൻ ബോട്ടുകൾ കൂടി നിലവിലുണ്ട്. പക്ഷെ ഉപഭോക്താവിന് ഇത് ഇനേബിൾ ചെയ്യണമെങ്കിൽ ഒരു ചാറ്റ്ബോക്സിൽ ബോട്ടിന്റെ യൂസെർനെയിമും, ചെയ്യേണ്ട പ്രവൃത്തിയും ടൈപ്പ് ചെയ്യണം, അതോടെ ആവശ്യപ്പെടുന്ന വസ്തുതകൾ സ്ക്രീനിൽ തെളിയുന്നു. അത് മറ്റൊരു ചാറ്റിലേക്ക് അയക്കാനും, കഴിയുന്നു, കൂടാതെ ഇഷ്ടമുള്ള ഫോർമാറ്റിൽ ആ ഡാറ്റ അയക്കാവുന്നതാണ്.

ചാനലുകൾ
------------------
അനന്തമായ എണ്ണം ഉപഭോക്താക്കൾക്ക് ഒരു മെസേജ്ജ് ഒരൊറ്റ നിമിഷത്തിൽ അയക്കാനുതകുന്ന ടെലഗ്രാമിലെ സാധ്യതയാണ് ചാനലുകൾ. ചാനലുകൾ ഒരു അപരനാമത്തോടെ പബ്ലിക്ക് ലിങ്ക് സാധ്യമാണ്. അതുകൊണ്ടുതന്നെ എല്ലാവർക്കും അതിലേക്ക് ചേരാവുന്നതാണ്. ഒരു ചാനലിലേക്ക് കയറുന്ന ഉപഭോക്താവിന് അതുവരെ കൈമാറപ്പെട്ട ചാറ്റുകൾ ചരിത്രം മുഴുവനും കാണുവാൻ സാധിക്കുന്നു. ഓരോ മെസ്സേജിനും അതിന്റേതായ കാഴ്ചകൾ ഉണ്ടാകും, അതായത്, ഓരോ മെസ്സേജിന് താഴേയും, അതെത്ര പേർ കണ്ടെന്ന അറിയിപ്പ് ഉണ്ടാകും. ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിൽ ചേരാനും, അവിടം വിട്ട് ഒഴിയാനുമുള്ള സംവിധാനമാണുള്ളത്. കൂടാതെ ചാനലുകൾ മ്യൂട്ട് ചെയ്യാം, അതായത് അതിലേക്ക് വരുന്ന മെസ്സേജുകൾ നമ്മുടെ ശ്രദ്ധയിൽപ്പെടാതെതന്നെ എത്തിച്ചേരുന്നു.

സ്റ്റിക്കറുകൾ
-------------------
എമോജികളോടെ സാദൃശ്യം കാണിക്കുന്ന ഉയർന്ന ക്ലാരിറ്റിയുള്ള ഡിജിറ്റൽ ചിത്രങ്ങളാണ് സ്റ്റിക്കറുകൾ. എമോജിയുടെ പേര് ടൈപ്പ് ചെയ്യുമ്പോൾ സാദ്യശ്യമായ സ്റ്റിക്കറുകൾ ലഭ്യമാകുന്നു. സാദ്യശ്യങ്ങൾക്കനുസരിച്ച് തരംതിരിച്ചിരിക്കുന്ന ഒരു കൂട്ടം സ്റ്റിക്കറുകളെ സെറ്റ്സ് എന്നാണ് പറയുന്നത്. ടെലഗ്രാം കുറച്ച് സ്റ്റിക്കർ സെറ്റുകൾ ഇൻബിൽട്ടായിതന്നെ വരുന്നു, പക്ഷെ ഉപഭോക്താവിന് കൂടുതൽ സ്റ്റിക്കറുകൾ ഡൗൺലോഡ് ചെയ്ത് ചേർക്കാം. ഒരു ഉപഭോക്താവ് ഇൻസ്റ്റാൾ ചെയ്ത സ്റ്റിക്കർ അയാൾ സംസാരിക്കുന്ന എല്ലാ ഉപഭോക്താക്കളിലേക്കും എത്തുന്നു. സ്റ്റിക്കറുകൾ Webp എന്ന ഫയൽ ഫോർമാറ്റാണ് ഉപയോഗിക്കുന്നത്, അതുകൊണ്ടുതന്നെ ഇന്റർനെറ്റിലൂടെ വേഗത്തിൽ ചലിക്കാൻ കഴിയുന്നു.

ഡ്രാഫ്റ്റുകൾ
--------------
പൂർത്തിയാകാത്ത സിനിക്ക് ചെയ്യപ്പെട്ട ഉപഭോക്താക്കൾ തോറുമുള്ള മെസ്സേജുകളാണ് ഡ്രാഫ്റ്റുകൾ. ഒരു ഉപഭോക്താവിന് മെസ്സേജുകൾ തുടങ്ങാം, മറ്റൊരാൾക്ക് തുടരാം. റിമൂവ് ചെയ്യുന്നതുവരെ ഡ്രാഫ്റ്റുകൾ എഡിറ്റ് ചെയ്യാൻ കഴിയുന്നു.

സീക്രട്ട് ചാറ്റുകൾ
----------------------
ക്ലൈന്റ് ടു ക്ലൈന്റ് എൻക്രിപ്ഷനിലൂടേയും, ചാറ്റുകൾ അയക്കാവുന്നതാണ്. ഈ ചാറ്റുകളും, എൻക്രിപ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് എം.ടി.പ്രോട്ടോക്കൾ ഉപയോഗിച്ചാണ്. ടെലഗ്രാമിന്റെ ക്ലൗഡ് മെസ്സേജുകൾ എൻക്രിപ്റ്റ് ചെയ്യപ്പെട്ടതുകൊണ്ടുതന്നെ മെസ്സേജ് അയക്കുന്ന ഡിവൈസിലും, എത്തിച്ചേരേണ്ട ഡിവൈസിലും മാത്രമേ മെസ്സേജ് വായിക്കാനാകൂ. അവ മറ്റു ഡിവൈസുകലാൽ വായിക്കപ്പെടില്ല. ഇങ്ങനെ അയക്കുന്ന മെസ്സേജുകളെ ഡിലേറ്റ് ചെയ്യാനോ, നിശ്ചത സമയത്തിനുള്ളിൽ തനിയെ ഡിലേറ്റ് ആകുന്ന തരത്തിലാക്കാനോ കഴിയുന്നു.

സീക്ക്രറ്റ് ചാറ്റുകൾ ഒരു ഇൻവിറ്റേഷൻ രീതിയിൽ മറ്റൊരാളുടെ ഡിവൈസിൽ എത്തുകയും, അവിടെവച്ച് ആ മാർഗ്ഗത്തിലൂടെ നടത്താനുതകുന്ന മെസ്സേജിംഗിന്റെ എൻക്രിപ്ഷൻ കീ കൈമാറുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ മാൻ-ഇൻ-ദി-മിഡിൽ-അറ്റാക്ക് ഒഴിവാക്കാൻ സാധിക്കുന്നു.

ടെലഗ്രാമിന്റെ വാക്കുകളനുസരിച്ച്, സീക്രട്ട് ചാറ്റുകൾ 2014 ഡിസംബർ മുതൽ പെർഫക്റ്റ് ഫോർവാർഡ് സീക്രെസി സപ്പോർട്ട് ചെയ്ത് പോകുന്നു. എൻക്രിപ്ഷൻ കീകൾ നൂറ് പ്രാവശ്യം ഉപയോഗിച്ചതിന് ശേഷം മാറ്റപ്പെടുന്നു, അല്ലെങ്കിൽ ഒരേ കീ തന്നെ ഒരാഴ്ച കടന്നാൽ മാറ്റപ്പെടുന്നു. പഴയ എൻക്രിപ്ഷൻ കീകൾ നശിപ്പിക്കുന്നു.

പക്ഷെ വിൻഡോസ്, ലിനക്സ് ഉപഭോക്താക്കൾക്ക് ടെലഗ്രാമിന്റെ ഒഫിഷ്യൻ ആപ്പ് ഉപയോഗിച്ച് പോലും സീക്രറ്റ് ചാറ്റ് ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല, പക്ഷെ അത് മാക്കിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്‍താനും.

വോയിസ് കാളുകൾ
-------------------------
2017 മാർച്ചിന്റെ അവസാനത്തോടെ, ടെലഗ്രാം അവരുടെ സ്വന്തനം വോയിസ് കാൾ ഓപ്ഷൻ അവതരിപ്പിച്ചു. ഈ കാൾ ഓപ്ഷനും, സീക്ക്രറ്റ് ചാറ്റ് പോലെ എന്റ് ടു എന്റ് എൻക്രിപ്ഷൻ ചെയ്തതതാണ്. ഇതിലെ കനക്ഷൻ പിർ-ടു-പിർ എന്ന രീതിയിലാണ്, കഴിയുമ്പോഴെല്ലാം അത് കണക്റ്റാകുന്നു. ടെലഗ്രാമിനെ അനുസരിച്ച് വോയിസ് കാളിന്റെ മികവ് നിലനിർത്താനായി ഒരു പ്രധാന നെറ്റ്വവർക്ക് തന്നെയുണ്ട്. യൂറോപ്പിലെ പരീക്ഷണാടിസ്ഥാനത്തിലെ അവതരത്തിനുശേഷം ഇപ്പോൾ എല്ലായിടത്തും, ഈ സംവിധാനം ലഭിക്കുന്നു.

ക്ലൈന്റ് ആപ്പുകൾ
-----------------------
ടെലഗ്രാമിന് കുറേയധികം ക്ലൈന്റ് ആപ്പുകളുണ്ട്. ഇത് ഒഫിഷ്യൻ ടെലഗ്രാം മെസ്സെഞ്ചർ എൽ.എൽ.പി നിർമ്മിച്ച വ്യത്യസ്ത വേർഷനുകളും, അൺഒഫിഷ്യലായി നിർമ്മിച്ചവയും ഉണ്ട്. ഇങ്ങനെ രണ്ട് രീതിയിലും നിർമ്മിച്ചിരിക്കുന്ന ക്ലൈന്റുകളുടെ കോ‍ഡ് ഓപ്പൺ സോഴ്‍സാണ്, ആർക്കും തുറന്ന് മാറ്റങ്ങൾ വരുത്താവുന്ന ഒന്ന്, ജി.എൻ.യു. ജെനറൽ പബ്ലിക്ക് ലൈസൻസ് വേർഷൻ 2 അല്ലെങ്കിൽ 3 എന്ന ലൈസൻസിലാണ് ഓപ്പൺസോഴ്സ് ആക്കിയിരിക്കുന്നത്.

ഉപഭോക്താക്കൾക്ക് ടെലഗ്രാമിന്റെ ഒഫിഷ്യൻ അപ്പ്ലിക്കേഷൻ ഒരു വെബ് ബ്രൗസർ ഉപയോഗിച്ചും ഉപയോഗിക്കാവുന്നതാണ്, ഇവിടേയും, ചിത്രങ്ങൾ അയക്കാനും, മെസ്സേജുകൾ അയക്കാനും , എമോജികൾ കൈമാറാനും കഴിയുന്നു. വെബ് ബ്രൗസറുകളായ മോസില്ല ഫയർഫോക്സ്, ഗൂഗിൾ ക്രോം, സഫാരി എന്നിവയുടെ പുതിയ വേർഷനിൽ ഇത് പ്രവർത്തിക്കുന്നതാണ്.

ക്രിപ്റ്റോഗ്രാഫി മത്സരങ്ങൾ
-------------------------------
ടെലഗ്രാം അവരുടെ ക്രിപ്റ്റോഗ്രാഫിയെ ബ്രേക്ക് ചെയ്യാൻ കഴിയുമോ എന്ന് വെല്ലുവിളിച്ചുകൊണ്ട് രണ്ട് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. തേർഡ് പാർട്ടീസാണ് ടെലഗ്രാം ഉപയോഗിക്കുന്ന രണ്ട് ഡിവൈസുകളുടെ എൻക്രിപ്റ്റ് ചെയ്യപ്പെട്ട മെസ്സേജുകളെ ഡിക്രിപ്റ്റ് ചെയ്യാൻ ഉപയോഗിക്കാൻ നിർദ്ദേശിച്ചത്. വിജയിക്ക് US$200,000 മുതൽ US$300,000 വരെ ലഭിക്കും. പക്ഷെ മത്സരം വിജയികളെയില്ലാതെ അവസാനിച്ചു.

അവലംബം - മലയാളം വിക്കിപീഡിയ

Wednesday, July 10, 2019

കുറഞ്ഞ വിലയ്ക്ക് ഒരു എഫ്.എം റേഡിയോ

ചെലവ് കുറച്ച് ഒരു എഫ്.എം റേഡിയോ നിര്‍മ്മിക്കാം. ഇലക്ട്രോണിക്സിലുള്ള ബാലപാഠങ്ങളും ഇതോടൊപ്പം പഠിക്കുകയുമാകാം.

ആവശ്യമായ സാധനങ്ങള്‍
---------------------------
1. എഫ്.എം സര്‍ക്യൂട്ട്

300 രൂപയില്‍ താഴെ വില വരുന്ന ഒരു ചെറിയ എഫ്.എം സര്‍ക്യൂട്ട് ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമാണ്. 5V ഡി.സി വോള്‍ട്ടേജില്‍ പ്രവര്‍ത്തിക്കുന്ന ഇത് യു.എസ്.ബി ചാര്‍ജ്ജില്‍ പ്രവര്‍ത്തിക്കും. മൊബൈല്‍ ചാര്‍ജ്ജര്‍, പവര്‍ബാങ്ക് എന്നിവ ഇതിനായി ഉപയോഗിക്കാം.

GJ Bluetooth FM USB AUX Card MP3 Stereo Audio Player Decoder Module Kit with Remote for Audio Amplifier DIY

റിമോട്ട് കണ്‍ട്രോളിംഗ് ഉള്ള ഇത്തരത്തിലുള്ള പല വില വരുന്നവ ആമസോണിലും ഫ്ലിപ്കാര്‍ട്ടിലും ലഭ്യമാണ്.

ഇനി സര്‍ക്യൂട്ട് പരിചയപ്പെടാം.


 




5V നായി + - വയറുകള്‍ കാണാം. ഒരു പഴയ യു.എസ്.ബി ചാര്‍ജ്ജര്‍ കേബിള്‍ മുറിച്ചെടുത്ത് ഇതിലേക്ക് യോജിപ്പിക്കുക. ചുവപ്പ് +ve ഉം, കറുപ്പ്/വെള്ള -ve ഉം ആണ്.
ഓഡിയോ ഔട്ട്പുട്ട് മൂന്ന് പോയിന്റുകളാണ്. Ground, Left Audio, Right Audio എന്നിവ. ഇവ ഇയര്‍ഫോണിലേക്ക് ഘടിപ്പിച്ചാല്‍ ആംപ്ലിഫയര്‍ ഇല്ലാതെ തന്നെ റേഡിയോ കേള്‍ക്കാവുന്നതാണ്.

2. ഓഡിയോ ആംപ്ലിഫയര്‍

സ്പീക്കര്‍ കയ്യിലുണ്ടെങ്കില്‍ ചെലവു കുറഞ്ഞ ആംപ്ലിഫയര്‍ സര്‍ക്യൂട്ടുകള്‍ ലഭ്യമാണ്. മറിച്ച് കമ്പ്യൂട്ടറുകളിലെ ഉപയോഗത്തിനായുള്ള 5V യു.എസ്.ബി പവറില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ സ്പീക്കര്‍, റേഡിയോക്ക് ആംപ്ലിഫയര്‍ ആയി ഉപയോഗിക്കാം.




Terabyte Mini USB2.0 Speaker

iBall Decor 9-2.0 Computer Multimedia Speakers


Sound King 2 Channels 3W Pam8403 Class D Audio Amplifier Board 5V Usb Power 



ഇവയുടെ പവര്‍ മൊബൈല്‍ ചാര്‍ജ്ജറില്‍ കൊടുക്കുക. കമ്പ്യൂട്ടറിലേക്ക് കണക്ട് ചെയ്യുന്നതിന് 3.5mm സ്റ്റീരിയോ പിന്‍ ആണ് അവയിലുണ്ടാകുക. അതിലെ വയര്‍ മുറിച്ചാല്‍ Ground, Left Audio, Right Audio Input കാണാം. അവ റേഡിയോ സര്‍ക്യൂട്ടുമായി യോജിപ്പിക്കുക.
അതോടെ എഫ്.​​​എം സര്‍ക്യൂട്ടിലെ കുറഞ്ഞ ശബ്ദം വ്യക്തമായി സ്പീക്കറുകളിലൂടെ കേള്‍ക്കാനാകും.

3. എഫ്.എം ആന്റിന

എഫ്.എം റേഡിയോ സര്‍ക്യൂട്ടില്‍ ആന്റിന കണക്ട് ചെയ്യാനൊരു പോയിന്റുണ്ട്. അതില്‍ നിന്നും ഒരു മീറ്റര്‍ നീളമുള്ള ഒരു ചെറിയ അലുമിനിയം പൈപ്പിലേക്ക് ബന്ധിപ്പിച്ചാല്‍ മികച്ച ആന്റിനയാകും.

സാധാരണ 10 കിലോവാട്ട് വരെയുള്ള എഫ്.എം നിലയങ്ങളുടെ പ്രക്ഷേപണ പരിധി 50-60 കിലോമീറ്ററാണ്. റേഡിയോ ട്രാന്‍സ്മിറ്ററിന്റെ സ്ഥലത്തിന്റെ ഉയരത്തിനനുസരിച്ച് ഈ പരിധിക്ക് അന്തരമുണ്ടാകാം.

നമ്മുടെ റേഡിയോയില്‍ ദൂരെയുള്ള സ്റ്റേഷനുകള്‍ വ്യക്തമായി കിട്ടുന്നതിന് റേഡിയോ ആന്റിന വീടിനു പുറത്തേക്ക് വയ്ക്കുകയോ ഉയര്‍ത്തി വയ്ക്കുകയോ ആകാം. അതിനായി ഒരു പി.വി.സി പൈപ്പ് ഉപയോഗിക്കാം. മുകളിലായി ആന്റിന സ്ക്രൂ ചെയ്തു നിര്‍ത്തുക. റേഡിയോ സര്‍ക്യൂട്ട് പുറത്ത് വയ്ക്കണമെങ്കില്‍ 4 വയറുകള്‍ ഉപയോഗിച്ച് നീളം കൂട്ടാവുന്നതാണ്. അത്തരത്തില്‍ വയ്ക്കുമ്പോള്‍ സര്‍ക്യൂട്ട് വെള്ളം നനയാതെ ശ്രദ്ധിക്കേണ്ടതാണ്. അമുല്‍ മില്‍ക്ക് മേറ്റ് പോലുള്ളവയുടെ ഒഴിഞ്ഞ അലുമിനിയം പായ്ക്കിനുള്ളില്‍ സര്‍ക്യൂട്ട് വച്ചാല്‍ മഴയും വെയിലും പ്രശ്നമില്ല.
ഇത്തരത്തില്‍ ക്രമീകരിച്ചിട്ടുള്ള ഒരു റേഡിയോ വഴി, 200 കിലോമീറ്റര്‍ പരിധി അപ്പുറത്തുള്ള എഫ്.എം സ്റ്റേഷനുകള്‍ വരെ കേള്‍ക്കാനാകും. റേഡിയോയും ആന്റിനയും പുറത്തു വയ്ക്കുമ്പോഴാണ് വളരെയധികം സ്റ്റേഷനുകള്‍ ട്യൂണ്‍ ചെയ്യുവാന്‍ സാധിക്കുക.

മലപ്പുറം ജില്ലയില്‍ പൂക്കോട്ടൂരുള്ള എനിക്ക് ഇത്തരത്തില്‍ ലഭ്യമായിട്ടുള്ള സ്റ്റേഷനുകളുടെ ലിസ്റ്റ് താഴെക്കാണാം.

90.4 റേഡിയോ മാറ്റൊലി, വയനാട്    Low
91.1 റേഡിയോ സിറ്റി ബംഗളൂരു    Low
91.9 റേഡിയോ മാംഗോ, കോഴിക്കോട്    Excellent
92.7 റേഡിയോ മിര്‍ച്ചി, കോഴിക്കോട്    Excellent
93.5 റെഡ് എഫ്.എം, കോഴിക്കോട്        Excellent
94.3 ക്ലബ്ബ് എഫ്.എം, കണ്ണൂര്‍    Clear
100.3 ആകാശവാണി, മംഗളൂരു, കര്‍ണ്ണാടക    Low
100.5 ആകാശവാണി കൊടൈക്കനാല്‍, തമിഴ് നാട് Low
101.5 ആകാശവാണി കണ്ണൂര്‍ Clear
101.8 ആകാശവാണി ഊട്ടി Clear
102.3 ആകാശവാണി കൊച്ചി Low
102.7 ആകാശവാണി മഞ്ചേരി Excellent
103.1 ആകാശവാണി മഡിക്കേരി, കര്‍ണ്ണാടക Clear
103.3 ആകാശവാണി മധുരൈ, തമിഴ് നാട് Low
103.6 ആകാശവാണി റിയല്‍ എഫ്.എം കോഴിക്കോട് Excellent
104.0 റേഡിയോ മിര്‍ച്ചി, കൊച്ചി Low
104.8 ക്ലബ്ബ് എഫ്.എം, കോഴിക്കോട് Excellent
107.5 ആകാശവാണി കൊച്ചി എഫ്.എം റെയിന്‍ബോ Low

അപ്പോള്‍ ഇതൊന്നു പരീക്ഷിക്കുകയല്ലേ?
ബ്രിജേഷ് പൂക്കോട്ടൂര്‍
9961257788, Telegram @brijeshep

https://telegra.ph/Low-Cost-FM-Radio-07-10

Tuesday, February 5, 2019

Sync folder & files between two Android devices over Wifi

ഒരേ വൈഫൈ കണക്ഷനിലുള്ള രണ്ട് ആന്‍ഡ്രോയിഡ് ഫോണുകള്‍ തമ്മില്‍ ഫയലുകള്‍ സിങ്ക് ചെയ്യുന്ന വിധം
----------------------------
Step-1
--------
ഏതു മൊബൈലിലാണോ ഡാറ്റ സേവ് ചെയ്യാനുദ്ദേശിക്കുന്നത് അതില്‍ FTP Server ഇന്‍സ്റ്റാള്‍ ചെയ്യുക.


FTPServer

വൈഫൈയില്‍ കണക്ട് ചെയ്ത ശേഷം സെര്‍വ്വര്‍ സെറ്റ് ചെയ്യുക.

FTPServer >> Preferences >>
1. User: FTP യൂസര്‍നേം സെറ്റ് ചെയ്യുക
2. Pass: പാസ് വേഡ് സെറ്റ് ചെയ്യുക
3. Port: പോര്‍ട്ട് നമ്പര്‍ സെറ്റ് ചെയ്യുക
4. TEST ചെയ്യുക.

തുടര്‍ന്ന് FTP Server Start ചെയ്യുക. FTP Server address കുറിച്ചു വയ്ക്കുക. ഉദാ: ftp://192.168.31.226:1100
ഇതോടെ ഒന്നാമത്തെ മൊബൈലില്‍ ചെയ്യാനുള്ളത് പൂര്‍ത്തിയായി.







Step-2
--------
രണ്ടാമത്തെ മൊബൈലില്‍ ക്ളൈന്‍റ് ആണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്.

FolderSync

ഫോള്‍ഡര്‍സിങ്ക് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം തുറക്കുക.
ക്രമീകരണങ്ങളില്‍ Accounts >> Add Account (+) Button >> FTP എടുക്കുക.
Unique Name, Server address, Login name, Password എന്നിവ നല്‍കി സേവ് ചെയ്യുക.
ഉദാ: Server address: ftp://192.168.31.226:1100

ക്രമീകരണങ്ങളില്‍ Folderpairs >> Add Folderpair (+) Button എടുക്കുക
Unique name, Account: ftp, Sync Type, Remote folder, Local folder തുടങ്ങിയവ തിരഞ്ഞെടുക്കുക.
നിശ്ചിത സമയത്ത് ഷെഡ്യൂള്‍ ചെയ്യുക. സേവ് ചെയ്യുക.



 


 



ഇപ്പോള്‍ നിങ്ങളുടെ മൊബൈലുകള്‍ സിങ്ക് ആയിക്കഴിഞ്ഞു. നിശ്ചിത ഫോള്‍ഡറിലെ ഫയലുകള്‍ ഇടവേളകളില്‍ കൈമാറുന്നതായി കാണാം. കൈമാറിയ ഫയലുകള്‍ പ്രവര്‍ത്തന ശേഷം, ഒരു ഡിവൈസില്‍ നിന്നും നീക്കം ചെയ്യാനും ഓപ്ഷനുണ്ട്.

----
ബ്രിജേഷ് പൂക്കോട്ടൂര്‍
ടെലിഗ്രാം @brijeshep

Wednesday, February 8, 2017

പാസ്സഞ്ചേഴ്‌സ് (2016) - ശാസ്ത്രകല്‍പിത സിനിമ - റിവ്യൂ

പാസ്സഞ്ചേഴ്‌സ് (2016) - ശാസ്ത്രകല്‍പിത സിനിമ - റിവ്യൂ




അന്യഗ്രഹത്തിലേക്കുള്ള മനുഷ്യന്റെ യാത്ര ഇതിവൃത്തമാകുന്ന മറ്റൊരു ചിത്രം കൂടി. 2016ല്‍ പുറത്തിറങ്ങിയ ഒരു ശാസ്ത്രകല്‍പ്പിത സിനിമയാണ് പാസ്സഞ്ചേഴ്‌സ് (Passengers). ജോന്‍ സ്‌പൈറ്റ്‌സിന്റെ തിരക്കഥയില്‍ മോര്‍ട്ടെന്‍ ടൈല്‍ഡം സംവിധാനം ചെയ്ത ഈ ചിത്രം കൊളംബിയ പിക്‌ചേഴ്‌സ് ആണ് പ്രദര്‍ശനത്തിനെത്തിച്ചത്.
.
5000 മനുഷ്യരുമായി ഹോംസ്‌റ്റെഡ്-II എന്ന ഭൂസമാന ഗ്രഹത്തിലേക്കുള്ള 120 വര്‍ഷത്തെ നീണ്ട യാത്രയിലാണ് അവ്‌ലോണ്‍ എന്ന സ്റ്റാര്‍ഷിപ്പ്. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ കുറച്ച് ഒരുതരം നിദ്രാവസ്ഥയില്‍ കഴിയാന്‍ സാധിക്കുന്ന ഹൈബര്‍ഷേഷന്‍ പോഡുകളിലാണ് യാത്രക്കാരും പേടകത്തിലെ അംഗങ്ങളും. ഒരു ഛിന്നഗ്രഹ ബെല്‍ട്ടിലൂടെയുള്ള യാത്രക്കിടയില്‍ വലിയൊരു ഛിന്നഗ്രഹവുമായുള്ള കൂട്ടിയിടിയില്‍ പേടകത്തിലെ ചില ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു. ഇതിന്റെ ഭാഗമായി ഹൈബര്‍ഷേഷന്‍ പോഡുകളിലൊന്നിന്റെ പ്രവര്‍ത്തനത്തിന് തകരാറ് സംഭവിക്കുന്നു. അതോടെ അതിലുള്ള മെക്കാനിക്കല്‍ എന്‍ജിനീയറായ ജിം പ്രെസ്റ്റണ്‍ (ക്രിസ് പ്രാറ്റ്) വളരെ നേരത്തെ തന്നെ, അതായത് 90 വര്‍ഷങ്ങള്‍ നേരത്തെ ഉണരുന്നു. നീണ്ട നിദ്രയില്‍ നിന്നുണര്‍ന്ന ജിം താന്‍ ഒറ്റക്കാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നു. ആകെ കൂട്ടിനുള്ളത് സ്‌പേസ് ഷിപ്പിലെ ഡ്രിങ്കിംഗ് ബാറിലെ ജീവനക്കാരനായ ആര്‍തര്‍ (മൈക്കല്‍ ഷീന്‍) മാത്രം. അതാണെങ്കിലോ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുള്ള ആന്‍ഡ്രോയിഡ് റോബോട്ടാണ് താനും. ഒരു വര്‍ഷത്തെ ഏകാന്തത ജിമ്മിനെ ആത്മഹത്യയുടെ വക്കിലെത്തിക്കുന്നു.
.
ഈയൊരു അവസ്ഥയിലാണ് മറ്റൊരു ഹൈബര്‍നേഷന്‍ പോഡിലെ അറോറ ലേന്‍ (ജെന്നിഫര്‍ ലോറന്‍സ്) സുന്ദരിയെ ജിം കാണുന്നത്. അറോറയുടെ വീഡിയോ പ്രൊഫൈല്‍ കാണുന്ന ജിം അവള്‍ ഒരു എഴുത്തുകാരിയാണെന്ന് മനസ്സിലാക്കുന്നു. ഈ ഏകാന്തത അവസാനിപ്പിക്കുന്നതിന് അറോറയെ ഉണര്‍ത്താന്‍ ജിം ആഗ്രഹിക്കുന്നു. നിരവധി തവണത്തെ ആലോചനകള്‍ക്കൊടുവില്‍ ഹൈബര്‍നേഷന്‍ പോഡിലെ സര്‍ക്ക്യൂട്ടില്‍ കേടുപാട് വരുത്തി അറോറയെ ജിം ഉണര്‍ത്തുന്നു. പോഡിലെ സാങ്കേതിക തകരാറാണ് അറോറയും ഉണരാന്‍ കാരണമെന്ന് ജിം വിശ്വസിപ്പിക്കുന്നു. താനും ഈ യാത്ര പൂര്‍ത്തിയാക്കുംമുമ്പ് മരിക്കുമെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്ന അറോറ വിഷണ്ണയാകുന്നു. തിരിച്ച് ഹൈബര്‍നേഷന്‍ പോഡിലേക്ക് കയറാന്‍ ശ്രമിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം ജിമ്മിനെപ്പോലെ അറോറയ്ക്കും യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കേണ്ടി വന്നു. അറോറ തന്റെ അനുഭവങ്ങള്‍ ഒരു പുസ്തകമാക്കി എഴുതാന്‍ തുടങ്ങുകയും ജിമ്മിനോട് അടുത്തിടപഴകുകയും അത് പ്രണയമായി മാറുകയും ചെയ്യുന്നു.
.
ഒരു വര്‍ഷത്തിനു ശേഷം ആര്‍തര്‍ അറോറയോട് സത്യം തുറന്നു പറയുന്നു. ജിം മനപൂര്‍വ്വമാണ് തന്നെ ഉണര്‍ത്തിയതെന്ന സത്യം അറോറയെ മാനസികമായി തളര്‍ത്തുന്നു. ജിമ്മിനെ തല്ലി കൊല്ലുവാന്‍ വരെ ശ്രമിക്കുന്നു. മാനസികമായി അറോറ ജിമ്മുമായി അകലുന്നു. അങ്ങനെയിരിക്കെ പേടകത്തിലെ സാങ്കേതിക തകരാര്‍ അധികമാകുകയും ജിമ്മും അറോറയും അപകടത്തില്‍ പെടുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. അക്കൂട്ടത്തില്‍ ഹൈബര്‍നേഷന്‍ പോഡിലെ തകരാറ് മൂലം ചീഫ് ഡെക്ക് ഓഫീസറായ ഗസ് മാന്‍കുസോയും (ലോറന്‍സ് ഫിഷ്‌ബേണ്‍) ഉണരാനിടയാകുന്നു. അവര്‍ മൂന്നു പേരും കൂടി സ്‌പേസ് ഷിപ്പിന് കാര്യമായ തകരാറുകളുണ്ടെന്ന് കണ്ടെത്തുന്നു. എന്നാല്‍ ഗസിന്റെ ശരീരത്തില്‍ കാര്യമായി ക്ഷതമേറ്റിരുന്നു. അത്യാധുനിക ആരോഗ്യ സംരക്ഷണത്തിനുള്ള ഓട്ടോഡോക്ക് വഴി അദ്ദേഹത്തിന് ഇനി മണിക്കൂറുകളേ ആയുസ്സുള്ളൂ എന്ന് അവര്‍ മനസ്സിലാക്കുന്നു. പേടകത്തിന്റെ സുപ്രധാന മേഖലകളിലേക്ക് പ്രവേശിക്കുന്നതിനും അനുമതിക്കുമുള്ള തന്റെ ഐഡി ബാഡ്ജ് ജിമ്മിനും അറോറക്കും നല്‍കി, പേടകം റിപ്പയര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് ഗസ് മരിക്കുന്നു. പേടകത്തിന് ഊര്‍ജ്ജം പകരുന്ന ഫ്യൂഷന്‍ റിയാക്ടറിനെ നിയന്ത്രിക്കുന്ന ഒരു കമ്പ്യൂട്ടര്‍ ഛിന്നഗ്രഹവുമായുള്ള കൂട്ടിയിടിയില്‍ കേടായിരുന്നു. ഇരുവരും ഒത്തൊരുമിച്ച് കേടുപാടുകള്‍ പരിഹരിക്കുന്നു. ഈ ദൗത്യത്തിനിടയില്‍ ജിം മരണത്തെ മുഖാമുഖം കാണുന്നു. എന്നാല്‍ അറോറയുടെ ഇടപെടല്‍ മൂലം ജീവന്‍ തിരിച്ചു കിട്ടുന്നു. ശേഷം, ഓട്ടോഡോക്ക് വഴി ഹൈബര്‍നേഷന്‍ സ്ഥിതിയിലേക്ക് തിരിച്ചു പോകാനാവുമെന്ന് അവര്‍ മനസ്സിലാക്കുന്നു. പക്ഷേ അത് പുറത്തു നിന്നൊരാള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതാണെന്നും അതിനാല്‍ ഒരാള്‍ക്ക് മാത്രമേ പ്രയോജനപ്പെടുകയുള്ളൂ എന്നും മനസ്സിലാക്കുന്നു. ജിം, അറോറയോട് അത് പ്രയോജനപ്പെടുത്താന്‍ ആവശ്യപ്പെടുന്നു.
.
88 വര്‍ഷങ്ങള്‍ക്ക് ശേഷം, ഹോസ്‌റ്റെഡ്-II ഗ്രഹത്തിനടുത്തെത്താറായപ്പോള്‍ മുന്‍നിശ്ചയിച്ച പ്രകാരം മറ്റ് ഹൈബര്‍നേഷന്‍ പോഡുകളില്‍ നിന്നും ബാക്കിയുള്ള യാത്രക്കാര്‍ ഉണരുന്നു. പേടകത്തിലെ പബ്ലിക് ഏരിയയില്‍ നിറയെ മരങ്ങളും ചെടികളും ഒരു കൊച്ചു വീടും അവര്‍ കാണുന്നു. അറോറയുടെ പുസ്തകത്തില്‍ നിന്ന് ജിമ്മിനൊപ്പം അറോറയും അവിടെ ജീവിച്ചിരുന്നു എന്നവര്‍ മനസ്സിലാക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.
.
ഗ്രഹാന്തരയാത്രകള്‍ വിഷയമാക്കിയ ഇന്റര്‍സ്റ്റെല്ലാര്‍ പോലെ ശാസ്ത്ര സിദ്ധാന്തങ്ങളിലൂന്നിയ ഒരു സിനിമയല്ല, പാസ്സഞ്ചേഴ്‌സ്. മറിച്ച് സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം പോലെയുള്ള മാനസികാവസ്ഥകളെ അടിസ്ഥാനമാക്കിയുള്ളതും, ഭാവി സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതുമായ ഒരു സിനിമയാണിത്. സംഗീതനിര്‍വ്വഹണത്തിന് നിരവധി തവണ ഓസ്‌കാര്‍ നേടിയ തോമസ് ന്യൂമാന്റെ സ്‌കോറുകള്‍ ഈ സിനിമയ്ക്ക് മുതല്‍ക്കൂട്ടാണ്. സംഗീത വിഭാഗത്തില്‍ 2017ലെ അക്കാദമി അവാര്‍ഡിന് ന്യൂമാന്റെ ഈ സിനിമ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. വിരലിലെണ്ണാവുന്ന അഭിനേതാക്കളാണ് ഉള്ളതെങ്കിലും സിനിമയില്‍ ശാസ്ത്രവും സാങ്കേതിക വിദ്യകളും ആണ് ശരിയായ അഭിനേതാക്കാള്‍ എന്ന് ഇത് തെളിയിക്കുന്നു.  ശാസ്ത്ര കല്‍പിത നോവലുകളും സിനിമാ ആവിഷ്‌കാരങ്ങളും നിലവില്‍ എത്രത്തോളം വേഗത്തിലാണ് ശാസ്ത്രം വികസിക്കുന്നതെന്ന് നമുക്കു കാണിച്ചു തരും. അങ്ങനെയൊരര്‍ത്ഥത്തില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് പാസഞ്ചേഴ്‌സ്.
.
റിവ്യൂ - ബ്രിജേഷ് പൂക്കോട്ടൂര്‍
അവലംബം - IMDB, Wikipedia