Saturday, July 20, 2019

ടെലഗ്രാം

ടെലഗ്രാം
------------
ഒരു ക്ലൗഡ് അധിഷ്ടിത ഇൻസ്റ്റന്റ് മെസേജിംഗ് (തത്സമയം സന്ദേശം അയക്കൽ) സേവനമാണ് ടെലഗ്രാം. ആൻഡ്രോയ്ഡ്, ഐ.ഒ.എസ്, വിന്റോസ് ഫോൺ, ഉബുണ്ടു ടച്ച് എന്നീ മൊബൈൽ പ്ലാറ്റ്ഫോമിലും വിന്റോസ്, മാക് ഒഎസ്, ഗ്നു-ലിനക്സ് എന്നീ ഡെസ്ക്ടോപ്പ് പ്ലാറ്റ്ഫോമിലും ടെലഗ്രാം ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഫോട്ടോകൾ, വീഡിയോകൾ, സ്റ്റിക്കറുകൾ, ഡോക്യുമെന്റുകൾ തുടങ്ങി ഏതു തരത്തിലുള്ള ഫയലുകൾ കൈമാറാനും ടെലഗ്രാം ഉപയോഗിക്കാം. ഐച്ഛികമായി എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനവും ടെലഗ്രാം നൽകുന്നുണ്ട്.

റഷ്യൻ സോഫ്റ്റ് വെയർ വ്യവസായ സംഘാടകനായ പാവേൽ ഡുറോവ് ആണ് ടെലഗ്രാം നിർമിച്ചത്. ഉപഭോകൃത ഭാഗത്തിന്റെ സോഴ്സ്കോഡ് സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയാണ് നൽകിയിരിക്കുന്നത്. എന്നാൽ സെർവർ ഭാഗം സ്വതന്ത്രമല്ല. സ്വതന്ത്രമായി പ്രോഗ്രാമുകൾ വികസിപ്പിക്കുന്നവർക്ക് ടെലഗ്രാം എ.പി.ഐ‍ ലഭ്യമാക്കുന്നുണ്ട്. ഇവയുപയോഗിച്ച് നിർമിച്ച അനേകം ക്ലയന്റുകൾ നിലവിലുണ്ട് .


പ്രത്യേകതകൾ
--------------------
അക്കൗണ്ട്
--------------
ടെലഗ്രാം അക്കൗണ്ടുകൾ ടെലോഫോൺ നമ്പറുമായി ബന്ധപ്പെട്ടിരിക്കുന്നു, എസ്.എം.എസ് , ഫോൺ കാൾ എന്നിവയിലൂടെയാണ് ഫോൺ നമ്പർ വേരിഫൈ ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് ഒരു ഡിവൈസിൽ രണ്ട് വ്യത്യസ്ത നമ്പറുകളിൽ രണ്ട് ടെലഗ്രാം അക്കൗണ്ടുകൾ സാധ്യമാണ്. കൂടാതെ ഉപഭോക്താവിന് തന്റെ ഫോൺ നമ്പർ വ്യക്തമാക്കാതെതന്നെ മെസ്സേജ് അയക്കാനുള്ള സൗകര്യം ഉണ്ട്. ടെലഗ്രാം അക്കൗണ്ടുകൾ എപ്പോൾ വേണമെങ്കിലും നിർവീര്യമാക്കാവുന്നതാണ്, കൂടാതെ ആറ് മാസത്തോളം ഉപയോഗിക്കാതെകിടക്കുന്ന ടെലഗ്രാം നമ്പറുകൾ തനിയെ ഡിലേറ്റ് ചെയ്യപ്പെടും. പക്ഷെ ആ കാലയളവ് നമുക്ക് ഒരു മാസത്തിൽ നിന്ന് 12 മാസം വരെ കാലയളവായി മാറ്റാവുന്നതാണ്. ഉപഭോക്താവിന് താൻ അവസാനമായി ഓൺലൈനിൽ വന്ന സമയം എന്ന ഭാഗത്തിലെ തിയ്യതിയേയും, സമയത്തേയും, മാറ്റാനുള്ള ഓപ്ഷൻ കൂടി ടെലിഗ്രാമിലുണ്ട്.

ഫോൺ നമ്പറിനുള്ള ഒത്തന്റിക്കേഷന് സാധാരാണയായി എസ്.എം.എസാണ് ഉപയോഗിക്കുന്നത്. സൈനപ്പ് ചെയ്യുമ്പോൾ ഒറ്റപ്രാവശ്യം മാത്രം ഉപയോഗിക്കാനാവുന്ന ഒരു കോ‍ഡായ ഒ.ടി.പി സൈനപ്പ് ചെയ്യാനുദ്ദേശിക്കുന്ന ഫോൺ നമ്പറിലേക്ക് വരുന്നതിലൂടെയാണ് ഒത്തന്റിക്കേഷൻ സാധ്യമാകുന്നത്. പക്ഷെ ഈ ഒ.ടി.പി ഇറാൻ, റഷ്യ, ജെർമനി എന്നിയിടങ്ങളിൽ പ്രശ്നങ്ങൾ നേരിടുന്ന ഒന്നായിരുന്നു. കാരണം ഫോൺ കമ്പനികളുടെ കോർഡിനേഷനായിരിക്കാം. പേവൽ ഡുറോവ് പറഞ്ഞത്, ഇങ്ങനെ പ്രശ്നം വരുന്ന രാജ്യങ്ങളിൽ ടു-ഫാക്ടർ ഒത്തന്റിക്കേഷൻ ഇനേബിൾ ആക്കണം എന്നായിരുന്നു.

ക്ലൗഡ്-അടിസ്ഥാനത്തിലെ മെസ്സേജുകൾ
---------------------------------------------------------
ടെലഗ്രാമിന്റെ ഡിഫാൾട്ടയിട്ടുള്ള മേസ്സേജിംഗ് സംവിധാനം ക്ലൗഡ് അടിസ്ഥാനത്തിലാണ്. ഉപഭോക്താക്കൾക്ക് ഓഡിയോ, വീഡിയോ, ചിത്രങ്ങൾ എന്നിവയെല്ലാം മറ്റൊരുപഭോക്താവിന് അയക്കാം (1.5 ജി.ബി വരെ) കൂടാതെ മറ്റൊരാൾക്ക് വ്യക്തിപരമായോ, അല്ലെങ്കിൽ 10,000 അംഗങ്ങൾ വരെ ചേർക്കാനാകുന്ന ഒരു ഗ്രൂപ്പിലോ അയക്കാവുന്നതാണ്. മെസ്സേജുകൾ അയച്ചതിനുശേഷം 48 മണിക്കൂറിനുള്ളിൽ അവയെ എഡിറ്റ് ചെയ്യാനോ, ഡിലേറ്റ് ചെയ്യാനോ കഴിയും. ഇത് ഉപഭോക്താവിന് അയച്ച മെസ്സേജിലെ തെറ്റുകൾ തിരുത്താനുള്ള ഓപ്ഷൻ നൽകുന്നു. മെസ്സേജുകൾ അയക്കുന്ന ടെലഗ്രാമിന്റെ എൽ.എൽ.പി സെർവർ എം.ടി.പി പ്രോട്ടോക്കോൾ കൊണ്ട് എൻക്രിപ്റ്റഡായ ഒന്നാണ്. ടെലഗ്രാം പ്രൈവസി പോളിസി അനുസരിച്ച് അയക്കപ്പെടുന്ന എല്ലാ മെസ്സേജുകളും, ഉയർന്ന തലത്തിൽ എൻക്രിപ്റ്റെ‍ഡ് ചെയ്യപ്പെട്ടതാണ്. അതുകൊണ്ടുതന്നെ പ്രാദേശിക എഞ്ചിനീയർമാർക്കും, മറ്റു നുഴഞ്ഞുകയറ്റക്കാർക്കും എളുപ്പത്തിൽ ഡാറ്റകൾ ലഭിക്കുന്നില്ല.

ബോട്ടുകൾ
---------------
2015 ജൂണിന് ടെലഗ്രാം തേർഡ് പാർ‍ട്ടി ഡെവലപ്പേഴ്സിനു വേണ്ടി ഒരു പ്ലാറ്റ്ഫോം പുറത്തിറക്കി, അതിന്റെ പേരാണ് ബോട്ടുകൾ. പ്രോഗ്രാമുകൾ കൊണ്ട് നിയന്ത്രിക്കപ്പെടുന്ന ടെലഗ്രാമിലെ ഓൺലൈൻ അക്കൗണ്ടുകളാണ് ബോട്ടുകൾ. അവയ്ക്ക് മെസ്സേജുകൾ സ്വീകരിച്ച് മറുപടി നൽകാനും, പ്രോഗ്രാമുകളും ആവശ്യം നിറവേറ്റാനും, ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കനുമൊക്കേയുള്ള കഴിവുണ്ട്. ഡച്ച് വെബ്സൈറ്റായ ട്വീക്കേഴ്സ് ഒരിക്കൽ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു, അതായത് ഒരു ഗ്രൂപ്പിലേക്ക് ക്ഷണിക്കപ്പെട്ട ബോട്ടിന് അത് നിർമ്മിച്ച ഉപഭോക്താവ് ആ ബോട്ടിന്റെ കൈവശംവയ്ക്കാനുള്ള ഓപ്ഷനുകൾ മാറ്റുന്നതോടെ ആ ഗ്രൂപ്പിലെ എല്ലാ മേസ്സേജുകളും വായിക്കാനാകുന്നു. കൂടാതെ എല്ലാ സ്ക്രീനുകളിലും ഉപയോഗിക്കാവുന്ന ഇൻലൈൻ ബോട്ടുകൾ കൂടി നിലവിലുണ്ട്. പക്ഷെ ഉപഭോക്താവിന് ഇത് ഇനേബിൾ ചെയ്യണമെങ്കിൽ ഒരു ചാറ്റ്ബോക്സിൽ ബോട്ടിന്റെ യൂസെർനെയിമും, ചെയ്യേണ്ട പ്രവൃത്തിയും ടൈപ്പ് ചെയ്യണം, അതോടെ ആവശ്യപ്പെടുന്ന വസ്തുതകൾ സ്ക്രീനിൽ തെളിയുന്നു. അത് മറ്റൊരു ചാറ്റിലേക്ക് അയക്കാനും, കഴിയുന്നു, കൂടാതെ ഇഷ്ടമുള്ള ഫോർമാറ്റിൽ ആ ഡാറ്റ അയക്കാവുന്നതാണ്.

ചാനലുകൾ
------------------
അനന്തമായ എണ്ണം ഉപഭോക്താക്കൾക്ക് ഒരു മെസേജ്ജ് ഒരൊറ്റ നിമിഷത്തിൽ അയക്കാനുതകുന്ന ടെലഗ്രാമിലെ സാധ്യതയാണ് ചാനലുകൾ. ചാനലുകൾ ഒരു അപരനാമത്തോടെ പബ്ലിക്ക് ലിങ്ക് സാധ്യമാണ്. അതുകൊണ്ടുതന്നെ എല്ലാവർക്കും അതിലേക്ക് ചേരാവുന്നതാണ്. ഒരു ചാനലിലേക്ക് കയറുന്ന ഉപഭോക്താവിന് അതുവരെ കൈമാറപ്പെട്ട ചാറ്റുകൾ ചരിത്രം മുഴുവനും കാണുവാൻ സാധിക്കുന്നു. ഓരോ മെസ്സേജിനും അതിന്റേതായ കാഴ്ചകൾ ഉണ്ടാകും, അതായത്, ഓരോ മെസ്സേജിന് താഴേയും, അതെത്ര പേർ കണ്ടെന്ന അറിയിപ്പ് ഉണ്ടാകും. ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിൽ ചേരാനും, അവിടം വിട്ട് ഒഴിയാനുമുള്ള സംവിധാനമാണുള്ളത്. കൂടാതെ ചാനലുകൾ മ്യൂട്ട് ചെയ്യാം, അതായത് അതിലേക്ക് വരുന്ന മെസ്സേജുകൾ നമ്മുടെ ശ്രദ്ധയിൽപ്പെടാതെതന്നെ എത്തിച്ചേരുന്നു.

സ്റ്റിക്കറുകൾ
-------------------
എമോജികളോടെ സാദൃശ്യം കാണിക്കുന്ന ഉയർന്ന ക്ലാരിറ്റിയുള്ള ഡിജിറ്റൽ ചിത്രങ്ങളാണ് സ്റ്റിക്കറുകൾ. എമോജിയുടെ പേര് ടൈപ്പ് ചെയ്യുമ്പോൾ സാദ്യശ്യമായ സ്റ്റിക്കറുകൾ ലഭ്യമാകുന്നു. സാദ്യശ്യങ്ങൾക്കനുസരിച്ച് തരംതിരിച്ചിരിക്കുന്ന ഒരു കൂട്ടം സ്റ്റിക്കറുകളെ സെറ്റ്സ് എന്നാണ് പറയുന്നത്. ടെലഗ്രാം കുറച്ച് സ്റ്റിക്കർ സെറ്റുകൾ ഇൻബിൽട്ടായിതന്നെ വരുന്നു, പക്ഷെ ഉപഭോക്താവിന് കൂടുതൽ സ്റ്റിക്കറുകൾ ഡൗൺലോഡ് ചെയ്ത് ചേർക്കാം. ഒരു ഉപഭോക്താവ് ഇൻസ്റ്റാൾ ചെയ്ത സ്റ്റിക്കർ അയാൾ സംസാരിക്കുന്ന എല്ലാ ഉപഭോക്താക്കളിലേക്കും എത്തുന്നു. സ്റ്റിക്കറുകൾ Webp എന്ന ഫയൽ ഫോർമാറ്റാണ് ഉപയോഗിക്കുന്നത്, അതുകൊണ്ടുതന്നെ ഇന്റർനെറ്റിലൂടെ വേഗത്തിൽ ചലിക്കാൻ കഴിയുന്നു.

ഡ്രാഫ്റ്റുകൾ
--------------
പൂർത്തിയാകാത്ത സിനിക്ക് ചെയ്യപ്പെട്ട ഉപഭോക്താക്കൾ തോറുമുള്ള മെസ്സേജുകളാണ് ഡ്രാഫ്റ്റുകൾ. ഒരു ഉപഭോക്താവിന് മെസ്സേജുകൾ തുടങ്ങാം, മറ്റൊരാൾക്ക് തുടരാം. റിമൂവ് ചെയ്യുന്നതുവരെ ഡ്രാഫ്റ്റുകൾ എഡിറ്റ് ചെയ്യാൻ കഴിയുന്നു.

സീക്രട്ട് ചാറ്റുകൾ
----------------------
ക്ലൈന്റ് ടു ക്ലൈന്റ് എൻക്രിപ്ഷനിലൂടേയും, ചാറ്റുകൾ അയക്കാവുന്നതാണ്. ഈ ചാറ്റുകളും, എൻക്രിപ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് എം.ടി.പ്രോട്ടോക്കൾ ഉപയോഗിച്ചാണ്. ടെലഗ്രാമിന്റെ ക്ലൗഡ് മെസ്സേജുകൾ എൻക്രിപ്റ്റ് ചെയ്യപ്പെട്ടതുകൊണ്ടുതന്നെ മെസ്സേജ് അയക്കുന്ന ഡിവൈസിലും, എത്തിച്ചേരേണ്ട ഡിവൈസിലും മാത്രമേ മെസ്സേജ് വായിക്കാനാകൂ. അവ മറ്റു ഡിവൈസുകലാൽ വായിക്കപ്പെടില്ല. ഇങ്ങനെ അയക്കുന്ന മെസ്സേജുകളെ ഡിലേറ്റ് ചെയ്യാനോ, നിശ്ചത സമയത്തിനുള്ളിൽ തനിയെ ഡിലേറ്റ് ആകുന്ന തരത്തിലാക്കാനോ കഴിയുന്നു.

സീക്ക്രറ്റ് ചാറ്റുകൾ ഒരു ഇൻവിറ്റേഷൻ രീതിയിൽ മറ്റൊരാളുടെ ഡിവൈസിൽ എത്തുകയും, അവിടെവച്ച് ആ മാർഗ്ഗത്തിലൂടെ നടത്താനുതകുന്ന മെസ്സേജിംഗിന്റെ എൻക്രിപ്ഷൻ കീ കൈമാറുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ മാൻ-ഇൻ-ദി-മിഡിൽ-അറ്റാക്ക് ഒഴിവാക്കാൻ സാധിക്കുന്നു.

ടെലഗ്രാമിന്റെ വാക്കുകളനുസരിച്ച്, സീക്രട്ട് ചാറ്റുകൾ 2014 ഡിസംബർ മുതൽ പെർഫക്റ്റ് ഫോർവാർഡ് സീക്രെസി സപ്പോർട്ട് ചെയ്ത് പോകുന്നു. എൻക്രിപ്ഷൻ കീകൾ നൂറ് പ്രാവശ്യം ഉപയോഗിച്ചതിന് ശേഷം മാറ്റപ്പെടുന്നു, അല്ലെങ്കിൽ ഒരേ കീ തന്നെ ഒരാഴ്ച കടന്നാൽ മാറ്റപ്പെടുന്നു. പഴയ എൻക്രിപ്ഷൻ കീകൾ നശിപ്പിക്കുന്നു.

പക്ഷെ വിൻഡോസ്, ലിനക്സ് ഉപഭോക്താക്കൾക്ക് ടെലഗ്രാമിന്റെ ഒഫിഷ്യൻ ആപ്പ് ഉപയോഗിച്ച് പോലും സീക്രറ്റ് ചാറ്റ് ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല, പക്ഷെ അത് മാക്കിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്‍താനും.

വോയിസ് കാളുകൾ
-------------------------
2017 മാർച്ചിന്റെ അവസാനത്തോടെ, ടെലഗ്രാം അവരുടെ സ്വന്തനം വോയിസ് കാൾ ഓപ്ഷൻ അവതരിപ്പിച്ചു. ഈ കാൾ ഓപ്ഷനും, സീക്ക്രറ്റ് ചാറ്റ് പോലെ എന്റ് ടു എന്റ് എൻക്രിപ്ഷൻ ചെയ്തതതാണ്. ഇതിലെ കനക്ഷൻ പിർ-ടു-പിർ എന്ന രീതിയിലാണ്, കഴിയുമ്പോഴെല്ലാം അത് കണക്റ്റാകുന്നു. ടെലഗ്രാമിനെ അനുസരിച്ച് വോയിസ് കാളിന്റെ മികവ് നിലനിർത്താനായി ഒരു പ്രധാന നെറ്റ്വവർക്ക് തന്നെയുണ്ട്. യൂറോപ്പിലെ പരീക്ഷണാടിസ്ഥാനത്തിലെ അവതരത്തിനുശേഷം ഇപ്പോൾ എല്ലായിടത്തും, ഈ സംവിധാനം ലഭിക്കുന്നു.

ക്ലൈന്റ് ആപ്പുകൾ
-----------------------
ടെലഗ്രാമിന് കുറേയധികം ക്ലൈന്റ് ആപ്പുകളുണ്ട്. ഇത് ഒഫിഷ്യൻ ടെലഗ്രാം മെസ്സെഞ്ചർ എൽ.എൽ.പി നിർമ്മിച്ച വ്യത്യസ്ത വേർഷനുകളും, അൺഒഫിഷ്യലായി നിർമ്മിച്ചവയും ഉണ്ട്. ഇങ്ങനെ രണ്ട് രീതിയിലും നിർമ്മിച്ചിരിക്കുന്ന ക്ലൈന്റുകളുടെ കോ‍ഡ് ഓപ്പൺ സോഴ്‍സാണ്, ആർക്കും തുറന്ന് മാറ്റങ്ങൾ വരുത്താവുന്ന ഒന്ന്, ജി.എൻ.യു. ജെനറൽ പബ്ലിക്ക് ലൈസൻസ് വേർഷൻ 2 അല്ലെങ്കിൽ 3 എന്ന ലൈസൻസിലാണ് ഓപ്പൺസോഴ്സ് ആക്കിയിരിക്കുന്നത്.

ഉപഭോക്താക്കൾക്ക് ടെലഗ്രാമിന്റെ ഒഫിഷ്യൻ അപ്പ്ലിക്കേഷൻ ഒരു വെബ് ബ്രൗസർ ഉപയോഗിച്ചും ഉപയോഗിക്കാവുന്നതാണ്, ഇവിടേയും, ചിത്രങ്ങൾ അയക്കാനും, മെസ്സേജുകൾ അയക്കാനും , എമോജികൾ കൈമാറാനും കഴിയുന്നു. വെബ് ബ്രൗസറുകളായ മോസില്ല ഫയർഫോക്സ്, ഗൂഗിൾ ക്രോം, സഫാരി എന്നിവയുടെ പുതിയ വേർഷനിൽ ഇത് പ്രവർത്തിക്കുന്നതാണ്.

ക്രിപ്റ്റോഗ്രാഫി മത്സരങ്ങൾ
-------------------------------
ടെലഗ്രാം അവരുടെ ക്രിപ്റ്റോഗ്രാഫിയെ ബ്രേക്ക് ചെയ്യാൻ കഴിയുമോ എന്ന് വെല്ലുവിളിച്ചുകൊണ്ട് രണ്ട് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. തേർഡ് പാർട്ടീസാണ് ടെലഗ്രാം ഉപയോഗിക്കുന്ന രണ്ട് ഡിവൈസുകളുടെ എൻക്രിപ്റ്റ് ചെയ്യപ്പെട്ട മെസ്സേജുകളെ ഡിക്രിപ്റ്റ് ചെയ്യാൻ ഉപയോഗിക്കാൻ നിർദ്ദേശിച്ചത്. വിജയിക്ക് US$200,000 മുതൽ US$300,000 വരെ ലഭിക്കും. പക്ഷെ മത്സരം വിജയികളെയില്ലാതെ അവസാനിച്ചു.

അവലംബം - മലയാളം വിക്കിപീഡിയ

No comments:

Post a Comment